ആർമിയോടൊപ്പം പ്രവർത്തിക്കുന്നതിൽ അഭിമാനം -മോഹൻ ലാൽ കണ്ണൂർ: ആർമിയോടൊപ്പം പ്രവർത്തിക്കുന്നതിൽ അഭിമാനമെന്ന് ചലച്ചിത്രതാരവും ലഫ്റ്റനൻറ് കേണലുമായ മോഹൻ ലാൽ. കണ്ണൂർ പ്രസ്ക്ലബ് േജണലിസ്റ്റ് വോളിയുടെ പ്രചാരണോദ്ഘാടനത്തിെൻറ ഭാഗമായി കണ്ണൂർ ടെറിേട്ടാറിയൽ ആർമി ആസ്ഥാനത്ത് നടന്ന മത്സരത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 122 ഇൻഫൻററി ബറ്റാലിയെൻറ കൂടെ 10 വർഷമായി പ്രവർത്തിച്ചുവരുകയാണ്. ഇന്ത്യയിലെതന്നെ മികച്ച ടെറിട്ടോറിയൽ ആർമി ബറ്റാലിയനാണ് കണ്ണൂരിലേത്. ആർമിയോടൊപ്പം കളിക്കാൻപറ്റിയതിൽ സന്തോഷമുണ്ടെന്നും മോഹൻ ലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.