കാസർകോട്: മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡി.സി.സി നേതൃത്വത്തിൽ അനുസ്മരണവും സർവമത പ്രാർഥനയും നടത്തി. ഓഫിസിന് മുന്നിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, പി.എ. അഷറഫലി, കെ.വി. ഗംഗാധരൻ, എ. ഗോവിന്ദൻ നായർ, എം.സി. പ്രഭാകരൻ, മാമുനി വിജയൻ, പി.വി. സുരേഷ്, സി.വി. ജെയിംസ്, ഹരീഷ് പി. നായർ, കരുൺ താപ്പ, സുന്ദര ആരിക്കാടി, കരിച്ചേരി നാരായണൻ നായർ, കെ. ഖാലിദ്, ഉമ്മർ ബോർക്കള, കെ.എസ്.യു ജില്ല പ്രസിഡൻറ് നോയൽ ടോം ജോസ്, ഹർഷാദ് വോർക്കാടി, വി.വി. പ്രഭാകരൻ, അർജുനൻ തായലങ്ങാടി, പത്മരാജൻ ഐങ്ങോത്ത്, എ. വാസുദേവൻ, എം. പുരുഷോത്തമൻ നായർ, എം. രാജീവൻ നമ്പ്യാർ, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, ജമീല അഹമ്മദ്, ഹനീഫ ചേരങ്കൈ, ഇ. ഷജീർ, അച്ചേരി ബാലകൃഷ്ണൻ, നവീൻ കുമാർ കാലിക്കടവ്, നാം ഹനീഫ, ബിനോയ് ആൻറണി, എൻ.കെ. രത്നാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.