പൊതുസ്​ഥലങ്ങളിൽ കാമറകൾ സ്​ഥാപിക്കണമെന്ന്​ പൊലീസ്​

കാസർകോട്: ജില്ലയിൽ വ്യാപകമായി വീടുകളിൽ കറുത്ത സ്റ്റിക്കറുകൾ പതിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ കണ്ടെത്താൻ കൂട്ടായ്മയോടെ പൊതുസ്ഥലങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നും കാസർകോട് സർക്കിൾ ഇൻസ്പെക്ടർ സി.എ. അബ്ദുൽ റഹീം നിർദേശിച്ചു. പെട്രോൾ പമ്പുകൾ, ക്ഷേത്രങ്ങൾ, മസ്ജിദുകൾ എന്നിവയുടെ സമീപത്തും കാമറകൾ സ്ഥാപിക്കണം. യുവജന സംഘടനകൾ ഇക്കാര്യത്തിന് മുന്നിട്ടിറങ്ങണമെന്നും മൊഗ്രാൽപുത്തൂരിൽ സന്നദ്ധസംഘടന പൊതുസ്ഥലത്ത് കാമറ സ്ഥാപിക്കാൻ തയാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.