സൈബുന്നിസയെ കൊന്നതാണെന്ന് --പിതാവ്

മംഗളൂരു: മാണ്ട്യ കെ.ആർ പേട്ട മൈനോറിറ്റി നവോദയ സ്കൂൾ വിദ്യാർഥി സൈബുന്നിസയെ കൊന്ന് സീലിങ് ഫാനിൽ കെട്ടിത്തൂക്കിയതാണെന്ന് പിതാവ് മുഹമ്മദ് ഇബ്രാഹീം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കായികാധ്യാപകൻ രവികുമാർ മകളുടെ തല ചുമരിൽ അടിച്ചതിനെത്തുടർന്നാണ് മരണം സംഭവിച്ചത്. ആംബുലൻസ് വിളിക്കാതെ മൃതദേഹം സ്കൂട്ടറിൽ ആശുപത്രിയിൽ കൊണ്ടുപോയെന്ന ഹീനപ്രവൃത്തിയും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി. നഷ്ടപരിഹാരത്തിൽ ഒതുക്കാവുന്നതല്ല സംഭവം. നീതി ലഭിക്കണമെന്ന് ഇബ്രാഹീം പറഞ്ഞു. സി.ഐ.ഡി അന്വേഷണം ആവശ്യപ്പെട്ട് ഫെബ്രുവരി മൂന്നിന് ഡി.സി ഓഫിസ് മാർച്ച് നടത്തുമെന്ന് വാർത്തസമ്മേളനത്തിൽ സംബന്ധിച്ച എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് കെ.പി. സിറാജുദ്ദീൻ പറഞ്ഞു. സൈബുന്നിസയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.