കാസർകോട്: ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സർക്കാർ പ്രഖ്യാപിച്ച കാസർകോട് പാക്കേജിൽ ഇതുവരെ ചെലവഴിച്ചത് 115.09 കോടി മാത്രം. 11,123.04 കോടിയുടെ പദ്ധതിക്ക് അഞ്ചുവർഷമായി സർക്കാർ ബജറ്റ് വഴി അനുവദിച്ച 362.98 കോടി രൂപയിൽ പകുതിപോലും ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് പാക്കേജിെൻറ മരണമണി സൂചിപ്പിക്കുന്നു. അഞ്ചുവർഷത്തെ ബജറ്റ് വിഹിതം ആകെ 362.98 കോടി രൂപയാണ്. സർക്കാർ അനുവദിച്ചത് 292.36 കോടി രൂപ. ചെലവഴിച്ചത് 115.09 കോടി. കാലപരിധി നിശ്ചയിച്ചിട്ടില്ലാത്ത 11,123.04 കോടി രൂപയുടെ പാക്കേജ് പിന്നോട്ടടിക്കുകയാണെന്ന് സൂചന നൽകുന്ന പദ്ധതിയിലേക്ക് ഇത്തവണ ബജറ്റ് പരിഗണനക്ക് 115 കോടി രൂപയുടെ പദ്ധതികളാണ് സമർപ്പിച്ചിരിക്കുന്നത്. എട്ട് തുടർപദ്ധതികൾക്ക് 37.13 കോടി രൂപയും 64 പുതിയ പദ്ധതികൾക്കായി 77.87 കോടി രൂപയുമാണ് ആസൂത്രണബോർഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്നതുതന്നെ പാക്കേജിെൻറ ദയനീയസ്ഥിതി കാണിക്കുന്നു. അഞ്ചുവർഷത്തെ പാക്കേജ് പ്രകടനം തീർത്തും നിരാശജനകമാണെന്ന് കണക്കുകൾ പറയുന്നു. 2013-14 വർഷം ബജറ്റ്വിഹിതം 25 കോടിയാണ്. ചെലവഴിച്ചത് 21.38 കോടി. 2014-15വർഷം വിഹിതം 75 കോടി, ചെലവഴിച്ചത് 50.27 കോടി രൂപ. 2015- -16 വർഷം വിഹിതം 87 കോടി, ചെലവഴിച്ചത് 7.70 കോടി. 2017- -18 വർഷം വിഹിതം 90 കോടി, ചെലവഴിച്ചത് 21.29 കോടി രൂപ. പാക്കേജ് പഴകുന്തോറും അനുവദിക്കുന്ന തുക വർധിക്കുന്നുവെന്നല്ലാതെ ആനുപാതികമായി ചെലവഴിക്കപ്പെടുന്നില്ല. ചീഫ് സെക്രട്ടറി ചെയർമാനും പ്രിൻസിപ്പൽ സെക്രട്ടറി കോഒാഡിനേറ്ററുമായ സംസ്ഥാനതല സമിതിയാണ് കാസർകോട് പാക്കേജിന് നേതൃത്വം നൽകുന്നത്. യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പദ്ധതി എൽ.ഡി.എഫുകാലത്ത് ശ്രദ്ധ പതിഞ്ഞിട്ടുമില്ല. 11,123.04 കോടിയുടെ പദ്ധതിക്ക് കാലാവധി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് സർക്കാറിന് ഇൗ പദ്ധതി എത്രകാലം വേണമെങ്കിലും നീട്ടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.