കാരായി രാജൻ ജില്ല കമ്മിറ്റിയിൽ തുടരും

കണ്ണൂർ: ജില്ലയിൽ പ്രവേശന വിലക്കുള്ള കാരായി രാജനെ സി.പി.എം ജില്ല കമ്മിറ്റിയിൽ നിലനിർത്തി. തലശ്ശേരിയിലെ ഫസൽ വധക്കേസുമായി ബന്ധപ്പെട്ടാണ് രാജ​െൻറ പ്രവേശന വിലക്ക്. കേസിൽ ജാമ്യത്തിൽ കഴിയുന്ന രാജന് കോടതി അനുമതിയോടെ മാത്രമേ ജില്ലയിൽ പ്രവേശിക്കാൻ പാടുള്ളൂ. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും കോടതി വിലക്ക് നീക്കാനാവാതെ രാജിവെക്കേണ്ടിവന്നു. 2017 സെപ്റ്റംബർ 10ന് തലശ്ശേരിയിൽ നടന്ന ചലച്ചിത്ര അവാർഡുദാന ചടങ്ങിൽ വിലക്ക് ലംഘിച്ച് പെങ്കടുത്ത രാജന് കോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവ് പിൻവലിച്ചു. വിലക്ക് നിലനിൽക്കെയാണ് ജില്ല സമ്മേളനത്തിൽ മൂന്നു ദിവസവും പെങ്കടുത്തത്. ഫസൽ വധക്കേസിൽ കാരായി നിരപരാധിയാണെന്നാണ് പാർട്ടിയുടെ നിലപാട്. അതിനുള്ള പിന്തുണ എന്ന നിലക്കാണ് ജില്ല കമ്മിറ്റി അംഗമായി നിലനിർത്താൻ സമ്മേളനം തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.