കാസർകോട്: ചെമ്പിരിക്ക ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച സി.ബി.ഐ അന്വേഷണം ഉൗർജിതമാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മതപണ്ഡിതരും വിദ്യാർഥികളും അധ്യാപകരുമടക്കം ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. കാസർകോട് ഗവ. കോളജ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് കലക്ടറേറ്റ് ജങ്ഷനിൽ പൊലീസ് തടഞ്ഞു. ത്വാഖാ അഹ്മദ് മുസ്ലിയാർ ഉദ്ഘാടനംചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, മജീദ് ബാഖവി, സുലൈമാൻ കരിവെള്ളൂർ, എം.എ. ഖാസിം മുസ്ലിയാർ, മഹ്മൂദ് മുസ്ലിയാർ, നജ്മുദ്ദീൻ തങ്ങൾ, അലി ഫൈസി, ഹുസൈൻ തങ്ങൾ, ഇബ്രാഹിം ഫൈസി ജെഡിയാർ, അബ്ദുൽ ഖാദർ സഅദി എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും ഇ. അബ്ദുല്ലക്കുഞ്ഞി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.