ബിറ്റ്കോയിനിനെ കരുതിയിരിക്കണം -സഹകരണ രജിസ്ട്രാർ കാസർകോട്: ജില്ലയിലെ രണ്ട് സഹകരണ ബാങ്കുകൾക്ക് ബിറ്റ്കോയിൻ ഇടപാട് വഴി പണം നഷ്ടപ്പെട്ട പരാതി ലഭിച്ചതിനാൽ എല്ലാ സഹകരണസ്ഥാപനങ്ങളും ഒാൺലൈൻ ഇടപാടുകൾ സുരക്ഷിതമാക്കണമെന്ന് സഹകരണ രജിസ്ട്രാർ നിർദേശം നൽകി. എല്ലാ ഇൻറർനെറ്റ് കോർപറേറ്റ് അക്കൗണ്ടുകളിലും ഒറ്റത്തവണ പാസ്വേഡ് ലഭ്യമാക്കി ഇടപാടുകൾ നടത്താൻ നടപടി സ്വീകരിക്കണം. നിർദേശം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന ബാങ്കുകളുടെ മാനേജർ അല്ലെങ്കിൽ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ആയിരിക്കും ഇത്തരം സാമ്പത്തികനഷ്ടങ്ങൾക്ക് ഉത്തരവാദി. നിർദേശങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന് ജോയൻറ് രജിസ്ട്രാർമാർ പരിശോധിക്കണമെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.