ബിറ്റ്​കോയിൻ എന്നാൽ

കാസർകോട്: ഇൻറർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ (Bitcoin). ലോഹനാണയമോ കടലാസ് നോട്ടോ ഇതിനില്ല. ഭരണകൂടങ്ങളുടെയും ബാങ്കുകളുടെയും നിയന്ത്രണം ഇതിനില്ല. വിശ്വാസയോഗ്യമായിട്ടില്ലാത്തിനാൽ ഇന്ത്യയിൽ ബിറ്റ്കോയിൻ വഴി ഇടപാടിന് അംഗീകാരം നൽകിയിട്ടില്ല. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നും വിളിക്കും. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരിവിൽപന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവക്കും ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതിനെ എതിർക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.