മനോജ് ചികിത്സാസഹായ കമ്മിറ്റി രൂപവത്​കരിച്ചു

മാഹി: മാരകരോഗം ബാധിച്ച് ചികിത്സയിലുള്ള ചാലക്കരയിലെ കെ.വി. മനോജി​െൻറ തുടര്‍ചികിത്സക്ക് സഹായ കമ്മിറ്റി രൂപവത്കരിച്ചു. ചാലക്കര വായനശാലാഹാളിൽ നടന്ന യോഗത്തിൽ വിവിധ സംഘടനാപ്രതിനിധികളും നാട്ടുകാരും പെങ്കടുത്തു. സത്യന്‍ കേളോത്ത് (ചെയർ), സത്യൻ കുനിയിൽ (ജന. കണ്‍), കെ.പി. വത്സന്‍, ചാലക്കര പുരുഷു (വൈസ് ചെയർ), എം.എസ്. ജയന്‍, പി.ടി.സി. ശോഭ (കൺ), പി.പി. പ്രകാശൻ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. ഡോ. വി. രാമചന്ദ്രന്‍ എം.എൽ.എ, മുന്‍ മന്ത്രി ഇ. വത്സരാജ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പി.കെ. സത്യാനന്ദന്‍, മുന്‍ എം.എല്‍.എ സചീന്ദ്രനാഥ് എന്നിവര്‍ രക്ഷാധികാരികളാണ്. സിൻഡിക്കേറ്റ് ബാങ്ക്, മാഹി ശാഖയിൽ അകൗണ്ട് തുറന്നു. മനോജ് ചികിത്സാസഹായ കമ്മറ്റി, എസ്.ബി അക്കൗണ്ട് നമ്പർ: 96002200105041. ഐ.എഫ്.എസ്.സി: synb0009600.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.