യുവാവിനെ കാണാതായ സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

മുഴപ്പിലങ്ങാട്: രണ്ടുവർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ യുവാവിനെ കാണാതായ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മുഴപ്പിലങ്ങാട് യൂത്തിന് സമീപം ജമീല മൻസിലിലെ പരേതനായ മൊയ്തുവി​െൻറയും ജമീലയുടെയും മകനായ റിയാസിനെയാണ് (44) കാണാതായത്. മുഖ്യമന്ത്രിയുടെ ഒാഫിസാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2015 ഒകടോബർ 23ന് വൈകീട്ട് വീട്ടിൽനിന്ന് യൂത്ത് ബസ് സ്റ്റോപ്പിലേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചുവന്നില്ല. മാതാവ് ജമീല എടക്കാട് പൊലീസിൽ പരാതി നൽകി. എന്നാൽ, പൊലീസ് പലവഴിക്കും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ക്രൈംബ്രാഞ്ചിന് വിട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ച് കണ്ണൂർ വിഭാഗം എസ്.ഐ വിജിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. പ്രാഥമികവിവരം ഇതിനകം സംഘം കോടതിക്ക് കൈമാറിയതായാണ് വിവരം. കാണാതായ യുവാവിന് സംസാരശേഷിയില്ല. ചെറിയതോതിൽ മാനസിക അസ്വസ്ഥതയുമുണ്ട്. മുൻനിരയിലെ രണ്ടു പല്ലുകൾ ഇല്ലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.