സംസ്ഥാന കലോത്സവ വിജയികളെ അനുമോദിച്ചു

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്ക് പി.ടി.എ, മാനേജ്മ​െൻറ്, സ്റ്റാഫ് സംയുക്താഭിമുഖ്യത്തിൽ അനുമോദനം നൽകി. ഘോഷയാത്രയായാണ് പ്രതിഭകളെ ആനയിച്ചത്. വിവിധയിനങ്ങളിൽ എ ഗ്രേഡ് നേടിയ 43 വിദ്യാർഥികളെയാണ് അനുമോദിച്ചത്. പ്രിൻസിപ്പൽ മുഹമ്മദലി വിളക്കോട്ടൂർ, പ്രധാനാധ്യാപകൻ എൻ. പത്മനാഭൻ, സ്റ്റാഫ് സെക്രട്ടറി റഫീഖ് കാരക്കണ്ടി, പി.ടി. ഷീല, ഉമൈസ തിരുവമ്പാടി, സമീർ ഓണിയിൽ, മുഹമ്മദ് കൊട്ടാരത്ത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.