കുടിവെള്ള പൈപ്പ് പൊട്ടി പുതിയ കെ.എസ്.ടി.പി റോഡ് തകർന്നു

പാപ്പിനിശ്ശേരി: പിലാത്തറ-പാപ്പിനിശ്ശേരി -കെ.എസ്.ടി.പി റോഡിൽ പാപ്പിനിശ്ശേരി വെസ്റ്റ് പുതിയ കാവിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി റോഡി​െൻറ മധ്യഭാഗം തകർന്നു. ഏതാനും മാസം മുമ്പ് മെക്കാഡം ടാറിങ് നടത്തിയ റോഡാണിത്. റോഡി​െൻറ ഔപചാരിക ഉദ്ഘാടനംപോലും നടന്നിട്ടില്ല. പൈപ്പ് പൊട്ടിയിട്ടും ജപ്പാൻ കുടിവെള്ളപദ്ധതി അധികൃതർ ഗൗനിച്ചിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.