തദ്ദേശ ഭരണം പഴയകാലത്തേക്ക് തിരിച്ചുകൊണ്ടുപോകുന്നു ^അഡ്വ. റഹ്​മത്തുല്ല

തദ്ദേശ ഭരണം പഴയകാലത്തേക്ക് തിരിച്ചുകൊണ്ടുപോകുന്നു -അഡ്വ. റഹ്മത്തുല്ല കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം എൽ.ഡി.എഫ് പഴയകാലത്തേക്ക് തിരിച്ചുകൊണ്ടുപോവുകയാണെന്ന് എസ്.ടി.യു ദേശീയ ജനറൽ സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസ്തംഭനത്തിനെതിരെ മുസ്ലിം ലീഗ് മേഖല കമ്മിറ്റി കോർപറേഷൻ ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ട് കാര്യങ്ങൾ നടക്കണമെങ്കിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ തിരുവനന്തപുരത്ത് അന്തിയുറങ്ങേണ്ട അവസ്ഥയായിരുന്നു. എന്നാൽ, അധികാരം താഴേത്തട്ടിലേക്കെത്തിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകിയത് യു.ഡി.എഫാണ്. എൽ.ഡി.എഫ് ഭരണം വന്നതോടെ സ്ഥിതിയാകെ മാറിയിരിക്കുകയാെണന്നും അദ്ദേഹം പറഞ്ഞു. സി. സമീർ അധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം ചേലേരി, എം.എ. കരീം, ടി.എ. തങ്ങൾ, ടി.പി.വി. കാസിം, എം.പി. മുഹമ്മദലി, അഷ്റഫ് ബംഗാളി മൊഹല്ല, കെ.പി. താഹിർ, അഡ്വ. അഹമ്മദ് മാണിയൂർ, ടി.കെ. ഹുസൈൻ, പി.സി. അഹമ്മദ്കുട്ടി, എം. മുസ്ലിഹ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.