മർദനമേറ്റതായി പരാതി

പഴയങ്ങാടി: മാടായി കോളജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിയായ കെ.എസ്.യു പ്രവർത്തകൻ കരിപ്പാലിലെ അക്ഷയ് കൃഷ്ണനെ (18) എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചതായി പരാതി. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കോളജ് മൈതാനത്ത് കമ്പവലി പരിശീലനത്തിനിടയിലാണ് മർദനമേറ്റതെന്ന് പൊലീസിൽ പരാതി നൽകി. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പൂർവ അധ്യാപക വിദ്യാർഥി സംഗമം ഇന്ന് പഴയങ്ങാടി: വാദിഹുദ േപ്രാഗ്രസിവ് ഇംഗ്ലീഷ് സ്കൂൾ പൂർവ അധ്യാപക വിദ്യാർഥി സംഗമം ശനിയാഴ്ച രാവിലെ പത്ത് മണി മുതൽ സ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9746636332, 9744162820. സൗജന്യ തൊഴിൽപരിശീലനം പഴയങ്ങാടി: പയ്യന്നൂർ വനിത പോളിടെക്നിക്കി​െൻറ ആഭിമുഖ്യത്തിൽ പഴയങ്ങാടി റോട്ടറി സ​െൻററിൽ ബ്യൂട്ടീഷ്യൻ കോഴ്സിൽ ഒരുമാസത്തെ സൗജന്യ പരിശീലനം നൽകും. താൽപര്യമുള്ള വനിതകൾ എസ്.എസ്.എൽ.സി, ആധാർ കാർഡ്, ബി.പി.എൽ കാർഡിൽ ഉൾപ്പെട്ടവരാണെങ്കിൽ റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ജനുവരി 15നകം റോട്ടറി ക്ലബ്, എരിപുരം, പഴയങ്ങാടി, 670303 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9446005333, 9387871677.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.