സഹകരണ കോൺഗ്രസ് ധൂർത്ത് ഒഴിവാക്കണം -എം.എൽ.എ ശ്രീകണ്ഠപുരം: ഫെബ്രുവരി 10 മുതൽ 12വരെ കോടികൾ ചെലവഴിച്ച് കണ്ണൂരിൽ നടത്തുന്ന എട്ടാമത് സഹകരണ കോൺഗ്രസിെൻറ ധൂർത്തും ആർഭാടവും ഉപേക്ഷിച്ച് ബിസിനസ് സമ്മേളനമായി നടത്തണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ കെ.സി. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. സംസ്ഥാനം രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയും ദുരന്തത്തിെൻറ കെടുതികളും നേരിടുമ്പോൾ കോടികൾ ചെലവഴിച്ച് സഹകരണ കോൺഗ്രസ് നടത്തുന്നതിന് ന്യായീകരണമില്ല. പരിപാടിക്കായി ഒാരോ സംഘത്തിൽനിന്ന് ലക്ഷക്കണക്കിന് രൂപ നിർബന്ധിതപിരിവ് നടത്തുകയാണ്. പരിപാടി ഒരു സി.പി.എം മേളയാക്കി നടത്താനാണ് ഉദ്ദേശ്യമെങ്കിൽ ഇതിനോട് സഹകരിക്കണമോ എന്നകാര്യം യു.ഡി. എഫ് ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.