സി.പി.എം കൊടികൾ നശിപ്പിച്ചു

ഇരിക്കൂർ: ബ്ലാത്തൂർ ചോലക്കരി അമ്പലക്കണി മേഖലകളിൽ സി.പി.എം 22ാം പാർട്ടി കോൺഗ്രസി​െൻറ ഭാഗമായി ഉയർത്തിയ 22 കൊടികൾ സാമൂഹികവിരുദ്ധർ നശിപ്പിച്ചതായി പരാതി. ക്ഷേത്രത്തിലെ തെയ്യം കാണാൻ പോയവരാണ് കൊടികൾ നശിപ്പിച്ചത് കണ്ടത്. ഇരിക്കൂർ പൊലീസിൽ പരാതി നൽകി. പൂർവവിദ്യാർഥി സംഗമം ഇന്ന് ഇരിക്കൂർ: 90 വർഷം പൂർത്തിയായ പെരുവളത്തുപറമ്പ് -ഇരിക്കൂർ മേഖലയിലെ ആദ്യ വിദ്യാലയമായ കുളിഞ്ഞ ദേവി വിലാസം എ.എൽ.പി സ്കൂളിലെ പൂർവവിദ്യാർഥികളുടെ സംഗമം ശനിയാഴ്ച ചേരും. രാവിലെ ഒമ്പതു മുതൽ 10വരെ രജിസ്ട്രേഷനും തുടർന്ന് പരിപാടികളും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.