ഇരിക്കൂർ: സുമനസ്സുകളുടെ സഹായം തേടുന്നു. പടിയൂർ പഞ്ചായത്തിലെ പൂവം വാർഡിൽ താമസിക്കുന്ന കുഞ്ഞിക്കണ്ണൻ പരിക്കൽ-പ്രേമലത ദമ്പതികളുടെ മകൾ അനാമികയാണ് ഡോക്ടർമാർക്കോ വൈദ്യശാസ്ത്രത്തിനോ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലാത്ത അപൂർവ രോഗവുമായി കോഴിക്കോട് മിംസ് ആശുപത്രിയിൽ (ഐ.സി.യു) ചികിത്സയിൽ കഴിയുന്നത്. നിർധനരായ കുടുംബത്തിന് താങ്ങാവുന്നതിനുമപ്പുറമാണ് ഓരോ ദിവസത്തെയും മരുന്നിെൻറയും മറ്റും ചെലവുകൾ. നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സഹായ കമ്മിറ്റി രൂപവത്കരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീജ മുഖ്യ രക്ഷാധികാരിയും ബി. ശംസുദ്ദീൻ കൺവീനറും പഞ്ചായത്ത് മെംബർ ഷഹന രാജീവ് ചെയർമാനുമായി കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. കേരള ഗ്രാമീൺ ബാങ്ക് പടിയൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. AC No: 40484101022364.IFSC No: KLGB 0040484 ....................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.