ജയകേരള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു മട്ടന്നൂരില്‍ അന്താരാഷ്​ട്ര സാംസ്‌കാരിക കേന്ദ്രം ആരംഭിക്കും ^ ഇ.പി. ജയരാജന്‍

ജയകേരള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു മട്ടന്നൂരില്‍ അന്താരാഷ്ട്ര സാംസ്‌കാരിക കേന്ദ്രം ആരംഭിക്കും - ഇ.പി. ജയരാജന്‍ മട്ടന്നൂര്‍: മട്ടന്നൂരില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സാംസ്‌കാരിക സമുച്ചയം നിര്‍മിക്കുന്നതിന് നടപടിയാരംഭിച്ചതായി ഇ.പി. ജയരാജന്‍ എം.എല്‍.എ. ഇരിട്ടി റോഡില്‍ കോടതിക്ക് സമീപം ഇറിഗേഷ​െൻറ മൂന്ന് ഏക്കര്‍ സ്ഥലത്താണ് സമുച്ചയം നിര്‍മിക്കുക. 40 കോടി രൂപ ചെലവുവരുന്ന സാംസ്‌കാരിക കേന്ദ്രം നിര്‍മിക്കുന്നതിന് സാംസ്‌കാരിക വകുപ്പ് പ്രാഥമിക നടപടി നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂര്‍ ജയകേരള 20ാം വാര്‍ഷികാഘോഷത്തോടനു ബന്ധിച്ചു നടത്തിയ സംസ്ഥാന പ്രഫഷനല്‍ നാടക മത്സര വിജയികള്‍ക്കുള്ള അവാര്‍ഡുകളും വിവിധ പുരസ്‌കാരങ്ങളും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക സന്ധ്യ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷന്‍ പി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ടി.പി. മുഹമ്മദ്, ഡോ. കൂമുള്ളി ശിവരാമന്‍, കെ.വി. ജയചന്ദ്രന്‍, വി.എന്‍. മുഹമ്മദ്, എം.കെ. അബ്ദുറഹിമാന്‍, കെ. ശ്രീധരന്‍, കെ.പി. രമേശന്‍, ബാബു തലച്ചങ്ങാട്, രാധാകൃഷ്ണന്‍ തലച്ചങ്ങാട് എന്നിവര്‍ സംസാരിച്ചു. മികച്ച നാടകത്തിനുള്ള അവാര്‍ഡ് ലഭിച്ച ആലപ്പുഴ ഭരതി​െൻറ പ്രതിനിധി നന്ദി പ്രകാശ് മറുപടി പ്രസംഗം നടത്തി. കെ.കെ. കീറ്റുകണ്ടി സ്വാഗതവും ബാവ മട്ടന്നൂര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്ക് ഉപഹാരം നല്‍കി. പരിയാരം ഭൂമികയുടെ നടനസന്ധ്യയും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.