ഇരിട്ടി: ഇരിട്ടി നഗരസഭയും ഫയർ ഫോഴ്‌സും ചേർന്ന് നടപ്പിലാക്കുന്ന കമ്യൂണിറ്റി റെസ്ക്യൂ വളൻറിയർ സർവിസ് ദുരന്തനിവാരണ പരിശീലന പരിപാടി ഇരിട്ടി അഗ്നിരക്ഷ നിലയത്തിൽ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടി നഗരസഭ ചെയർമാൻ പി.പി. അശോകൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷ കെ. സരസ്വതി അധ്യക്ഷത വഹിച്ചു. വികസനസമിതി സ്ഥിരം അധ്യക്ഷന്മാരായ പി.പി. ഉസ്മാൻ, എൻ.കെ. ഇന്ദുമതി, കൗൺസിലർ പി.വി. പ്രേമവല്ലി, അനീഷ് പഴവിള എന്നിവർ സംസാരിച്ചു. ഇരിട്ടി അഗ്നിരക്ഷ നിലയം ഓഫിസർ ജോൺസൺ പീറ്റർ സ്വാഗതവും നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ഉസ്മാൻ ചാലിയാടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.