കുട്ടികൾക്കായി നീന്തൽപരിശീലനം

ഇരിട്ടി: തില്ലങ്കേരി തെക്കംെപായിൽ വാണിവിലാസം എൽ.പി സ്കൂളി​െൻറ നേതൃത്വത്തിൽ കുട്ടികൾക്കായി നീന്തൽപരിശീലനം സംഘടിപ്പിച്ചു. ഒരുമാസത്തോളമായി തെക്കംെപായിൽ തോട്ടിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റും വിതരണംചെയ്തു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രശാന്തൻ മുരിക്കോളി ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. സാദിഖ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. രാജൻ സർട്ടിഫിക്കറ്റ് വിതരണംചെയ്തു. പഞ്ചായത്ത് അംഗം പി.വി. കാഞ്ചന, എ.കെ. ശങ്കരൻ, പ്രധാനാധ്യാപിക കെ.കെ. ജയലക്ഷ്മി, നീന്തൽപരിശീലകൻ ഇ. വിജയൻ, സ്കൂൾ മാനേജർ എം. പ്രശാന്ത്, കെ.വി. മനോഹരൻ, കെ.എ. ഷാജി, അധ്യാപകരായ എൻ.കെ. ശോഭ, ചാന്ദിനി, അനൂപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.