എസ്.ഡി.പി.ഐ പ്രവർത്തകന് വെട്ടേറ്റ സംഭവം; ഏഴ്​ ആർ.എസ്.എസ്​ പ്രവർത്തകർക്കെതിരെ കേസ്

കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിനടുത്ത വട്ടോളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ ആർ.എസ്.എസ് പ്രവർത്തകരായ ഏഴുപേർക്കെതിരെ കണ്ണവം െപാലീസ് കേസെടുത്തു. ഇതിൽ കണ്ണവം സ്വദേശികളായ രസിൽ, അമൽരാജ് എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞു. സാരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അയൂബ് അപകടനില തരണംചെയ്തിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സ്കൂൾ വാൻ ഡ്രൈവറും എസ്.ഡി.പി.ഐ പ്രവർത്തകനുമായ അയൂബിനെ ഒരുസംഘം വെട്ടിപ്പരിക്കേൽപിച്ചത്. കണ്ണവം ലത്വീഫിയ സ്കൂൾ വാൻ ഡ്രൈവറായ അയൂബ് കുട്ടികളെ ഇറക്കുന്നതിനിടയിൽ വാഹനം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. യുവാവി​െൻറ മുഖത്ത് മുളകുപൊടി വിതറിയ സംഘം കുട്ടികളുടെ മുന്നിൽ െവച്ചാണ് ആക്രമിച്ചത്. സമീപത്ത് സ്ഥാപിച്ച സി.സി.ടി.വി കാമറയിൽനിന്ന് അക്രമദൃശ്യങ്ങൾ കണ്ട കണ്ണവം െപാലീസ് സ്ഥലത്തെത്തിയാണ് ചോരയിൽ കുളിച്ചുകിടക്കുകയായിരുന്ന അയൂബിനെ ആശുപത്രിയിലെത്തിച്ചത്. ആക്രമിസംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെപ്പറ്റിയും െപാലീസിന് സൂചന കിട്ടിയിട്ടുണ്ട്. അതിനിടെ അക്രമം നടന്ന സ്ഥലം ജില്ല െപാലീസ് മേധാവി ശിവ വിക്രം, തലശ്ശേരി എ.എസ്.പി ചൈത്ര തേരസ ജോൺ എന്നിവർ സന്ദർശിച്ചു. ഫോറൻസിക് സംഘവും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തെ തുടർന്ന് കണ്ണവം, ചിറ്റാരിപ്പറമ്പ് മേഖലയിൽ െപാലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.