15ന്​ ടിപ്പർ, മണ്ണുമാന്തി പണിമുടക്ക്​

കണ്ണൂര്‍: കണ്‍സ്ട്രക്ഷന്‍ എക്യുപ്മ​െൻറ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷ​െൻറ നേതൃത്വത്തില്‍ ജനുവരി 15ന് ജില്ലയില്‍ ടിപ്പർ, മണ്ണുമാന്തി യന്ത്ര ഉടമകൾ സൂചന പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാറി​െൻറ കരിനിയമങ്ങള്‍ ഭേദഗതി ചെയ്യുക, റവന്യൂ- പൊലീസ് വകുപ്പുകളുടെ പീഡനം അവസാനിപ്പിക്കുക, തൊഴില്‍സുരക്ഷ ഉറപ്പുവരുത്തുക, ഖനനനിരോധനം പിന്‍വലിക്കുക, കേന്ദ്ര സര്‍ക്കാറി​െൻറ പുതിയ മോട്ടോര്‍ വാഹന ബിൽ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. അന്ന് രാവിലെ 10ന് കണ്ണൂരിൽ പ്രതിഷേധ മാര്‍ച്ച് നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി കാടാച്ചിറ ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ഡാറ്റ ബാങ്കില്‍പെടാത്ത സ്ഥലത്ത് നിരപ്പാക്കാന്‍ പോയ മണ്ണുമാന്തി യന്ത്രം വരെ പിടിച്ചെടുത്ത് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തി​െൻറ പേരില്‍ പൊലീസ് കേസെടുക്കുകയാണെന്നും പിന്നീട് തെറ്റ് മനസ്സിലാക്കി എം.എം.ഡി.ആര്‍ ആക്ട് പ്രകാരം കേസാക്കി മാറ്റി മേഖലയിലുള്ളവരെ പീഡിപ്പിക്കുകയാണെന്നും ഇവർ പറഞ്ഞു. ഇത്തരത്തില്‍ അനേകം വാഹനങ്ങള്‍ താലൂക്ക് ഓഫിസുകളിലും പൊലീസ് സ്റ്റേഷനുകളിലും തുരുമ്പെടുത്ത് നശിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലുള്ളവരാണ് ഇത്തരം പീഡനങ്ങള്‍ക്ക് കൂടുതല്‍ ഇരയാവുന്നുവെന്നതിനാലാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ സമരം നടത്തുന്നത്. വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും അവർ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ കാടാച്ചിറ ബാബു, കെ.കെ. മമ്മു, വി.കെ. സജയ്, പി. സലീം, മുഹമ്മദ് ആഷിഖ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.