ജീവിതനിലവാര സൂചികക്കനുസരിച്ച്​ ഡിയർനെസ്​ അലവൻസ്​ നൽകണം

കണ്ണൂർ: ജീവിതനിലവാര സൂചികവർധനക്കനുസരിച്ച് പെൻഷൻകാർക്ക് ഡിയർനെസ് റിലീഫ് അനുവദിക്കണമെന്ന് റിട്ട. ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. വി.വി. ചാത്തുക്കുട്ടി നമ്പ്യാർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഇ. വിശ്വനാഥൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഇ. വിദ്യാധരൻ അടിയോടി സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എസ്. ശിവദാസൻ സ്വാഗതവും ഗോവിന്ദൻ നമ്പ്യാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.