തൃശൂർ: അച്ഛനും അമ്മക്കുമൊപ്പം അഭിഷേക് വിജയനും അനുജത്തി അനഘ വിജയനും തൃശൂരിലേക്ക് വണ്ടികയറിയത് നല്ല ടെൻഷനോടെയായിരുന്നു. പക്ഷേ, എണ്ണച്ചായത്തിെൻയും ജലച്ചായത്തിെൻറയും ഫലം വന്നപ്പോൾ രണ്ടാൾക്കും എ ഗ്രേഡ്. അതോടെ ആഹ്ലാദത്തിെൻറ വർണക്കൂട്ടായി. അങ്ങനെ എ ഗ്രേഡ് അവരുടെ വീട്ടുകാര്യവുമായി. കാസർകോട് പെരിയ ജി.എച്ച്.എസ്.എസിൽ പ്ലസ് വൺ വിദ്യാർഥിയായ േചട്ടന് എണ്ണച്ചായത്തിലും അതേ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അനുജത്തിക്ക് ജലച്ചായത്തിലുമാണ് വിജയം. കഴിഞ്ഞവർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിച്ചെങ്കിലും എ ഗ്രേഡ് കൈവിട്ടതിെൻറ ദുഃഖമാണ് അഭിഷേക് ഇത്തവണ തീർത്തത്. കലാകാരൻ കൂടിയായ അച്ഛൻ വിജയൻ കാസർകോട് നാർകോട്ടിക് സെല്ലിൽ എ.എസ്.െഎയാണ്. അമ്മ പെരിയ ആയമ്പാറ ജി.യു.പി സ്കൂളിൽ അധ്യാപികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.