വയലിനിൽ നിലവാരത്തകർച്ച

തൃശൂർ: ശ്രുതിചേർക്കാത്ത വയലിനുമായെത്തിയാൽ എങ്ങനെ പ്രകടനം മികച്ചതാക്കാൻ കഴിയും? കഴിവുള്ള കുട്ടികളെപ്പോലും പിന്നോട്ടടിക്കുന്ന ഈപ്രശ്നം എന്തേ പരിശീലകരും ശ്രദ്ധിച്ചില്ല. ഹൈസ്കൂൾ വിഭാഗം വയലിൻ (പൗരസ്ത്യം) ഫലം വന്നപ്പോൾ വിധികർത്താക്കൾ ഉന്നയിച്ച ചോദ്യമാണിത്. അവരുടെ വാക്കുകളിൽ നിഴലിച്ച അതൃപ്തി ഫലത്തിലും പ്രകടമായി. 14 പേരാണ് ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ചത്. ഇവരിൽ നാലുപേർക്ക് മാത്രമാണ് എ ഗ്രേഡ് കിട്ടിയത്. രണ്ടു പേർക്ക് ബി ഗ്രേഡും ഏഴു പേർക്ക് സിയുമാണ് ലഭിച്ചത്. ഒരാൾക്ക് ഗ്രേഡ് ഒന്നും ലഭിച്ചതുമില്ല. വയലിനിൽ ശ്രുതിക്കെത്ര പ്രാധാന്യമുണ്ടെന്നത് ആരും മറക്കരുതെന്ന് വിധികർത്താക്കൾ ഉപദേശവും നൽകി. അപ്പീൽ മുഖാന്തരമായിരുന്നില്ല ഇവിടെ മത്സരാർഥികൾ എത്തിയത്. എല്ലാവരും ജില്ലയിൽ ഒന്നാംസ്ഥാനം കിട്ടിയവർ. എന്നിട്ടും നിലവാരത്തകർച്ചയുണ്ടായി എന്നത് ഏവരെയും അതിശയിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.