ജഡ്​ജസ്​ പ്ലീസ്​ നോട്ട്​, അപ്പീൽ വക്കീൽ സദസ്സിലുണ്ട്​

തൃശൂർ: അപ്പീലിലൂടെ അവസരം നേടിക്കൊടുത്ത ടീമി​െൻറ പ്രകടനം കാണാൻ അഭിഭാഷകനും കലോത്സവനഗരിയിൽ. തലശ്ശേരി സ്വദേശിയും തിരുവനന്തപുരം ബാറിലെ അഭിഭാഷകനുമായ നന്ദകുമാറാണ് വേദിയിൽ എത്തിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ കൂത്തുപറമ്പ് ജി.എച്ച്.എസ്.എസി​െൻറ അറബനമുട്ട് മത്സരം കാണുന്നതിനാണ് ഇദ്ദേഹം വന്നത്. 48 ടീമുകൾക്കാണ് ഇക്കുറി അപ്പീലിലൂടെ ഇദ്ദേഹം കലോത്സവത്തിന് അവസരം ഒരുക്കിയത്. ഇതിൽ 47 എണ്ണവും ലോകായുക്തയിൽ നിന്നാണ് ലഭിച്ചത്. കഴിഞ്ഞ രണ്ടു വർഷവും മുപ്പതോളം ടീമുകൾക്കാണ് നന്ദകുമാർ അപ്പീൽ നേടിക്കൊടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.