ഓഖി ദുരന്തം: എടക്കാട് പുറംകടലിൽനിന്ന്​ ലഭിച്ച മൃതദേഹം തിരിച്ചറിഞ്ഞില്ല

തലശ്ശേരി: ഓഖി ദുരന്തത്തിൽ മരിച്ചതായി സംശയിക്കുന്നയാെള ഇനിയും തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ ഡിസംബർ 28ന് എടക്കാടിന് സമീപം പുറംകടലിൽ നിന്ന് നാവിക സേനയുടെ കപ്പലാണ് അഴുകിയ മൃതദേഹം കണ്ടെടുത്തത്. തീരദേശ കാവൽസേനയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. അഴീക്കൽ തുറമുഖത്തെത്തിച്ച മൃതദേഹം തലശ്ശേരി തീരദേശ പൊലീസ് ഉദ്യോഗസ്ഥർ ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഡി.എൻ.എ നടത്താനായി സാമ്പിളും ശേഖരിച്ചിരുന്നു. പൊലീസ് തന്നെയാണ് ഇത് തിരുവനന്തപുരത്തെ ലാബിലെത്തിച്ചത്. ഇതിനിടെ തലശ്ശേരി പുറംകടലിൽ െവച്ച് തീരദേശ പൊലീസ് തകർന്ന ബോട്ടും കണ്ടെത്തിയിരുന്നു. തിരുവനന്തപുരം പാറശ്ശാല വട്ടവിളയിലെ ഡേവിഡ്സിേൻറതാണ് ബോെട്ടന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.- ഒാഖി മുന്നറിയിപ്പിനെ തുടർന്ന് കടൽക്കരയിൽ കയറ്റിയിട്ട ബോട്ട് ചുഴലിക്കാറ്റിനെ തുടർന്ന് കടൽക്ഷോഭത്തിൽപെട്ട് ഒഴുകിപ്പോയതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അത്യാഹിതങ്ങെളാന്നുമുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തലശ്ശേരി തീരദേശ പൊലീസ് ഇൻസ്പക്ടർ വ്രജനാഥ് വട്ടവിളയിലെത്തി സ്ഥിരീകരിച്ചിരുന്നു. തകർന്ന ബോട്ട് ഇപ്പോൾ തലായി തുറമുഖത്താണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.