പുരോഗതി തകർക്കുന്നവരാണ് വികസനത്തിന് തുരങ്കംവെക്കുന്നത് ^ഇ.പി. ജയരാജൻ

പുരോഗതി തകർക്കുന്നവരാണ് വികസനത്തിന് തുരങ്കംവെക്കുന്നത് -ഇ.പി. ജയരാജൻ തളിപ്പറമ്പ്: രാജ്യത്തി​െൻറ പുരോഗതി തകര്‍ക്കാന്‍ ലക്ഷ്യമിടുന്നവരാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവെക്കുന്നതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. സി.പി.എമ്മി​െൻറ നേതൃത്വത്തില്‍ കീഴാറ്റൂരില്‍ സംഘടിപ്പിച്ച വിശദീകരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ താൽപര്യത്തിനുവേണ്ടിയല്ല ഇവര്‍ സമരം നയിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ ഇത്തരം സമരങ്ങൾ ഉപയോഗപ്പെടുത്തുകയാണെന്ന് തിരിച്ചറിയണമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. വയൽനികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ സമരംചെയ്യുന്ന വയല്‍ക്കിളികള്‍ക്ക് പിന്തുണ നല്‍കിയതിന് 11 പാര്‍ട്ടിയംഗങ്ങളെ പുറത്താക്കിയതിനു പിന്നാലെയാണ് പൊതുയോഗം സംഘടിപ്പിച്ചത്. നാട് ഒരുപാട് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ജനസംഖ്യാ വർധനക്കനുസരിച്ച് വികസനം അനിവാര്യമാണ്. എന്നാല്‍, വികസനപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം എതിര്‍പ്പുമായി ചിലർ രംഗത്തുവരുകയാണ്. രാജ്യത്തി​െൻറ പുരോഗതി തകര്‍ക്കാന്‍ ലക്ഷ്യമിടുന്നവരാണിത്. ഭീകരവാദികള്‍ ഉള്‍പ്പെടെയുള്ളവർ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഉണ്ടാക്കാനാണ് ഇത്തരം സമരങ്ങൾ ഉപയോഗപ്പെടുത്തുന്നത്. ജനങ്ങളുടെ താൽപര്യങ്ങള്‍ സംരക്ഷിക്കുകയല്ല ഇത്തരക്കാരുടെ ലക്ഷ്യമെന്ന് തിരിച്ചറിയണം. സമരം നടക്കുന്ന പ്രദേശങ്ങളിലുള്ളവരല്ല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഇത്തരക്കാർക്ക് പിന്നിൽ മാവോവാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ബി.ജെ.പിയും ഇവരോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷിക്കാര്‍ ഭൂമിയോട് വൈകാരികബന്ധം പുലര്‍ത്തുന്നവരാണ്. അത്തരത്തില്‍ അവരുടെ വികാരം പ്രകടിപ്പിച്ചതില്‍ തെറ്റില്ല. കീഴാറ്റൂരിൽ നഷ്ടം കുറച്ചുകൊണ്ടുള്ള, ശാസ്ത്രീയമായ അലെയിന്‍മ​െൻറാണ് ഉള്ളത്. അത് നടപ്പില്‍വരുത്തി നാടി​െൻറ പൊതു ആവശ്യത്തില്‍ പങ്കാളികളാകാന്‍ തയാറാകണമെന്നും ബൈപാസുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പാര്‍ട്ടി ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും ജയരാജന്‍ ഉറപ്പുനല്‍കി. തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി. മുകുന്ദന്‍ അധ്യക്ഷതവഹിച്ചു. കെ. സന്തോഷ്, കെ. മുരളീധരൻ, ഒ. സുഭാഗ്യം, ടി. ബാലകൃഷ്ണൻ, പി. വാസുദേവൻ, കെ. കുഞ്ഞപ്പ എന്നിവര്‍ സംസാരിച്ചു. പുല്ലായ്‌ക്കൊടി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.