കാസർകോട്: മൺചുവരിൽ എ.കെ.ജി മുതൽ ഇ.എം.എസ് വരെയുള്ള നേതാക്കളുടെ പടങ്ങൾ. തട്ടിൽ പഴയൊരു റേഡിയോ. കഴുക്കോലിൽ തൂങ്ങിനിൽക്കുന്ന പഴുത്തുതുടുത്ത വാഴക്കുല. മരയഴികൾക്കപ്പുറം തിളക്കുന്ന സമോവർ. ചായഗ്ലാസുകളും നിവർത്തിപ്പിടിച്ച പത്രവുമായി വർത്തമാനം പറഞ്ഞിരിക്കുന്ന നാല് നാട്ടിൻപുറത്തുകാർ. വർത്തമാനത്തിൽ നിറയുന്നത്, ഇഷ്ടഭക്ഷണം കഴിക്കുന്നതുപോലും കുറ്റകൃത്യമാക്കുന്ന സംഘ്പരിവാർ രാഷ്ട്രീയവും കേരളത്തിെൻറ മുന്നേറ്റത്തിനുവേണ്ടി രക്തസാക്ഷികളടക്കമുള്ള നേതാക്കൾ നടത്തിയ ത്യാഗനിർഭര പരിശ്രമങ്ങളും. സി.പി.എം ജില്ല സമ്മേളനം നടക്കുന്ന പുലിക്കുന്നിലെ ടൗൺഹാളിലേക്കുള്ള വഴിയരികിൽ ഒരുക്കിയ നാടൻ ചായക്കടയുടെ ദൃശ്യാവിഷ്കാരം കാഴ്ചക്കാരുടെ ഒാർമകളെ ഗ്രാമക്കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഒാടുമേഞ്ഞ ചായക്കടയിലെ സംസാരിക്കുന്ന പാവകൾ ദൂരക്കാഴ്ചയിൽ യഥാർഥ മനുഷ്യരാണെന്ന് തോന്നിക്കും. ഒാഡിയോ സംവിധാനത്തിലൂടെ കേൾക്കുന്ന സംഭാഷണങ്ങൾക്കൊപ്പം ചുണ്ടനക്കുന്ന പാവമനുഷ്യർ ചൂടുള്ള ആനുകാലിക രാഷ്ട്രീയ വിഷയങ്ങളാണ് കാണികളിലേക്ക് കൈമാറുന്നത്. ഗ്രാമങ്ങളിൽനിന്ന് മൺമറഞ്ഞുകൊണ്ടിരിക്കുന്ന ചായക്കടയും ചർച്ചയും തനിമചോരാത്ത കാഴ്ചാനുഭവമാക്കിയത് പയ്യന്നൂർ എടാെട്ട ചിത്രാഞ്ജലി ആർട്സാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.