കാസർകോട്: സി.പി.എം ജില്ല സമ്മേളനത്തിന് കാസർകോട് നഗരത്തിൽ തുടക്കം. പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത അലങ്കാരങ്ങളും കമാനങ്ങളും ശിൽപങ്ങളും ടൗൺഹാൾവരെ ഒരുക്കിയാണ് 25 വർഷത്തിന് ശേഷമെത്തുന്ന ജില്ല സമ്മേളനത്തെ പ്രവർത്തകർ വരവേറ്റത്. മെടഞ്ഞ തെങ്ങോലയും ചാക്കുതുണിയും മുളംതണ്ടുകളും ഉപയോഗിച്ച് ഒരുക്കിയ കമാനവും സമ്മേളന വേദിയും ശ്രദ്ധേയമായി. ജില്ലയുടെ കമ്യൂണിസ്റ്റ് സമര ചരിത്രം വിവരിക്കുന്ന സംഗീത ശിൽപത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.വി ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി. രാഘവൻ രക്തസാക്ഷി പ്രമേയവും ടി.വി. േഗാവിന്ദൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.എച്ച്. കുഞ്ഞമ്പു സ്വാഗതം പറഞ്ഞു. മന്ത്രിമാരായ എ.കെ. ബാലൻ, ടി.പി. രാമകൃഷ്ണൻ, കെ.കെ. ശൈലജ, ഇ.പി. ജയരാജൻ എം.എൽ.എ, എം.വി. ഗോവിന്ദൻ, എളമരം കരീം, എ. വിജയരാഘവൻ, പി.കെ. ശ്രീമതി എം.പി എന്നിവരാണ് സമ്മേളനം നിയന്ത്രിച്ച മേൽകമ്മിറ്റി. ഇന്നലെ മൂന്നുമണി മുതൽ പൊതുചർച്ച ആരംഭിച്ചു. ചർച്ച ഇന്ന് തുടരും. നാളെ സമാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.