കാസര്‍കോട്: സി.പി.എം ജില്ല സമ്മേളനത്തിെൻറ പ്രചാരണത്തിനായി കറന്തക്കാട്ട് സ്ഥാപിച്ച കൊടികളും തോരണങ്ങളും നശിപ്പിച്ചതിന് ആറ് ബി.ജെ.പി പ്രവർത്തകരെ കാസര്‍കോട് പൊലീസ് അറസ്റ്റ്ചെയ്തു. കേളുഗുഡെ അയ്യപ്പനഗറിലെ കിരണ്‍കുമാര്‍ (31), കേളുഗുഡെയിലെ രഞ്ജിത് കുമാര്‍ (33), കറന്തക്കാട്ടെ സന്ദീപ് (27), രാജേഷ് കുമാര്‍ (35), കേളുഗുഡെയിലെ പ്രകാശ് (29), അടുക്കത്ത്ബയലിലെ സന്തോഷ് (35) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.