പൊലീസിൽ ആർ.എസ്.എസുകാർ ശക്തിപ്പെടുന്നതായി സി.പി.എം പ്രതിനിധി സമ്മേളനത്തിൽ ചർച്ച

കാസർകോട്: പൊലീസിൽ ആർ.എസ്.എസുകാർ ശക്തിപ്പെടുന്നതായി സി.പി.എം കാസർകോട് ജില്ല പ്രതിനിധി സമ്മേളനത്തിൽ ചർച്ച. പൊലീസിൽ ചേരാൻ സി.പി.എം പ്രവർത്തകർ താൽപര്യപ്പെടുന്നില്ല. സ്റ്റേഷനുകൾ റൈറ്റർമാരുടെ നിയന്ത്രണത്തിലാണ്. പാർട്ടിയാണ് ഭരിക്കുന്നതെങ്കിലും പൊലീസിൽ ഇടപെടാൻ പാടില്ലെന്ന് തീരുമാനമുണ്ട്. ഇത് സംഘ്പരിവാറിന് സംഘടനതലത്തിൽ പൊലീസിൽ പിടിമുറുക്കുന്നതിന് കാരണമായി. മുഖ്യമന്ത്രിക്കെതിരെയും വിമർശനമുയർന്നു. നിയമം നിയമത്തി​െൻറ വഴിക്കെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ, അങ്ങനെയല്ല പോകുന്നത് എന്ന് ചർച്ചയുണ്ടായി. പൊലീസിലെ പാർട്ടിക്കാർ ജോലി കുറഞ്ഞ ക്രൈംബ്രാഞ്ച്, വിജിലൻസ്, സ്പെഷൽ ബ്രാഞ്ച് എന്നിവയാണ് സ്വീകരിക്കുന്നത്. ഇത് മറ്റുള്ളവർ ക്രമസമാധാന മേഖല കൈകാര്യംചെയ്യുന്നതിന് കാരണമായി. മന്ത്രി ഇ. ചന്ദ്രശേഖരനും സി.പി.ഐക്കും വിമർശനമുണ്ടായി. മന്ത്രിസഭ യോഗത്തിൽനിന്ന് വിട്ടു നിന്നതിനെതിരെയാണ് വിമർശനം. റവന്യൂ ആവശ്യങ്ങൾക്ക് സി.പി.ഐ ഓഫിസിലേക്ക് പറഞ്ഞയക്കുന്നു, ലൈഫ് പദ്ധതി മാനദണ്ഡങ്ങൾ കാരണം അർഹർ തഴയപ്പെടുന്നു എന്നീ ആരോപണങ്ങളും ഉയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.