ചക്കരക്കല്ല് / കോട്ടുർ കരിപ്പാച്ചാൽ കുന്നിൽ മുകളിൽ വാതകശ്മശാനവും പ്ലാസ്റ്റിക് സംസ്ക്കരണ കേന്ദ്രവും നിർമ്മിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധ കൂട്ടായ്മയുടെ നേതൃത്വത്തിൽ കടമ്പൂർ പഞ്ചായത്ത് ഓഫിസിലേക്ക് ഈ മാസം 17 ന് പ്രതിഷേധ മാർച്ച് നടത്തും. നേരത്തെ ഈ മാസം പത്താം തിയ്യതി നിശ്ചയിച്ച മാ ർ ച്ചാണ് 17 ലേക്ക് മാറ്റിയത്. വാതകശ്മശാനവും, പ്ലാസ്റ്റിക് സംസ്ക്കരണ കേന്ദ്രവും കുന്നിൻ മുകളിൽ സ്ഥാപിക്കുന്നതിന് എതിരെ ജനകീയ അഭിപ്രായം സ്വരൂപിക്കുന്നതിനായി പഞ്ചായത്തിലെ വിവിധ വീടുകളിൽ ഗൃഹസന്ദർശനം നടത്തി ലഘുലേഖ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് പത്തിന് നടത്താനിരുന്ന പഞ്ചായത്ത് ഓഫിസ് മാർച്ച് ഈ മാസം 17ലേക്ക് മാറ്റിയത്.പഞ്ചായത്ത് ഓഫിസ് മാ ർച്ചിന് മുന്നോടിയായി ഈ വരുന്ന ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന രാഷ്ട്രിയ വിശദീകരണ പൊതുയോഗം കാടാച്ചിറ ഡോക്ടർമുക്കിൽ നടക്കും.ഡി സി സി ജനറൽ സെക്രട്ടറി കെ.സി.മുഹമ്മദ് ഫൈസൽ രാഷ്ട്രിയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യും. റിജിൽ മാക്കുറ്റി, അഡ്വക്കറ്റ് .ഇ.ആർ.വിനോദ് എന്നിവർ പൊതുയോഗത്തിൽ പ്രസംഗിക്കും. കരിപ്പിച്ചാൽ കുന്നിൻ മുകളിൽ വാതകശ്മശാന വും, പ്ലാസ്റ്റിക് സംസ്ക്കരണ കേന്ദ്രവും സ്ഥാപിക്കുന്നതിന് എതിരെ സമരം നടത്തുന്നവരെ വികസന വിരോധികളായി ചിത്രീകരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ നി ലപാടിനെതിരെ യൂത്ത് കോൺഗ്രസ്സ് കടമ്പൂർ മണ്ഡലം കമ്മിറ്റി ശകതമായി പ്രതിഷേധിച്ചു.മണ്ണും, ജലവും, വായുവും മലിനമാക്കുന്നതിന് എതിരെ സമരം നടത്തുന്നവരെ കരിവാരി തേക്കാനാണ് പഞ്ചായത്ത് പ്രസിഡൻറ് ശ്രമിക്കുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയും. കരിപ്പാച്ചാൽ കുന്നിന് ചുറ്റുമായി താമസിക്കുന്ന സി പി എം അനുഭാവികളുടെ കുടുംബം ഉൾപ്പടെയാണ് വാതകശ്മശാനവും, പ്ലാസ്റ്റിക് സംസ്ക്കരണ കേന്ദ്രവും സ്ഥാപിക്കുന്നതിന് എതിരെ സമര രംഗത്തുള്ളത്. ഇവർ ഉൾപ്പടെയുള്ളവരെയാണ് വികസന വിരോധികളായി ചിത്രീകരിക്കുന്നതെന്നും യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.പ്രസിഡന്റ് റിജിൻ രാജ് അധ്യക്ഷനായ യോഗത്തിൽ, ജിതീഷ് നമ്പ്യാർ, ഹഫ്സീർ പുല്ലാഞ്ഞി, അദീപ് തന്നട, സനി കാടാച്ചിറ, കെ.വി.. അഗീഷ്, വി.കെ റഫീക്ക് തുടങ്ങിയവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.