ഗുരുഗ്രാം: റയാൻ ഇൻറർനാഷനൽ സ്കൂളിൽ ഏഴു വയസ്സുകാരൻ പ്രദ്യുമൻ താകൂറിനെ കൊലപ്പെടുത്തിയ കേസിൽ 11ാംക്ലാസ് വിദ്യാർഥിയുടെ ജാമ്യാപേക്ഷ തള്ളി. അഡീഷനൽ സെഷൻസ് ജഡ്ജി ജസ്ബീർ സിങ് കുണ്ഡുവാണ് പ്രതിയായ 16കാരെൻറ അപേക്ഷ നിരസിച്ചത്. കോടതിയുടെ സമയം പാഴാക്കിയതിന് 21,000 രൂപ പിഴ ചുമത്തുകയും ചെയ്തു. അടിസ്ഥാനമില്ലാത്ത ആവശ്യമുന്നയിക്കുന്ന ഹരജിയാണിതെന്ന് പറഞ്ഞ കോടതി, പ്രതിയുടെ പിതാവ് പിഴസംഖ്യ അടക്കണമെന്ന് നിർദേശിക്കുകയായിരുന്നു. ''ഡിസംബർ 15ന് ജാമ്യാപേക്ഷ തള്ളിയ ജുവനൈൽ ജസ്റ്റിസ് ബോർഡിെൻറ ഉത്തരവിൽ േപാരായ്മയും നിയമലംഘനവും കോടതി കാണുന്നില്ല. അടിസ്ഥാനമില്ലാത്ത ഹരജി നൽകി കോടതി നടപടിയെ തമാശയായി കാണുകയാണ് പ്രതിഭാഗം. അനാവശ്യമായി ഏഴു തവണയാണ് ഹിയറിങ് നടത്തേണ്ടിവന്നത്''ജഡ്ജി പറഞ്ഞു. കുറ്റകൃത്യത്തിെൻറ ഗൗരവം പരിഗണിച്ച് പ്രതിയെ മുതിർന്ന ആളായി കണ്ട് കോടതിയിൽ വിചാരണ നടത്താൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഡിസംബർ 20ന് ഉത്തരവിട്ടിരുന്നു. കേസ് ഗുരുഗ്രാം സെഷൻസ് കോടതിയിലേക്ക് മാറ്റാൻ നിർദേശിക്കുകയും ചെയ്തു. റയാൻ സ്കൂളിെല രണ്ടാം ക്ലാസ് വിദ്യാർഥിയായ പ്രദ്യുമനെ കഴിഞ്ഞ വർഷം സെപ്റ്റംബർ എട്ടിന് സ്കൂൾ ബാത്റൂമിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂളിലെ പരീക്ഷ മാറ്റിവെക്കാനാണ് 11ാം ക്ലാസ് വിദ്യാർഥി ക്രൂരമായ കൊല നടത്തിയതെന്നാണ് ആരോപണം. സംഭവം നടന്നയുടൻ ഗുരുഗ്രാം െപാലീസ് സ്കൂൾ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തു. എന്നാൽ, ഒരുമാസത്തിനുശേഷം കേസ് സി.ബി.െഎക്ക് കൈമാറുകയും 11ാം ക്ലാസ് വിദ്യാർഥി പിടിയിലാവുകയുമായിരുന്നു. ശിക്ഷിക്കപ്പെട്ടാൽ പ്രതി 21 വയസ്സ് പൂർത്തിയാകുന്നതുവരെ കറക്ഷനൽ ഹോമിൽ കഴിയണം. അതിനുശേഷം ശിക്ഷാവിധിയനുസരിച്ച് ജയിലിലേക്ക് മാറ്റുകയോ ജാമ്യം അനുവദിക്കുകയോ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.