മുഴപ്പിലങ്ങാട്: മഠം ഉമർഗേറ്റിന് സമീപം കടയുടെ മുൻവശത്തുണ്ടായിരുന്ന മേശ കവർന്നതായി പരാതി. പലചരക്കുകട നടത്തുന്ന ഉമ്മർ സൺസ് ഉടമ കെ.പി. നാസറാണ് പൊലീസിൽ പരാതി നൽകിയത്. ഞായറാഴ്ച അർധരാത്രി വരെ കടയുടെ പുറത്തുതന്നെ മേശയുണ്ടായിരുന്നു. ഇതിനുശേഷമാണ് കാണാതായത്. മേശ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയതാണെന്ന് കരുതുന്നു. എടക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.