തെരുവുനായുടെ കടിയേറ്റ് എട്ടുപേർക്ക് പരിക്ക്

മാഹി: അഴിയൂർ കോറോത്ത് റോഡിൽ തെരുവുനായുടെ കടിയേറ്റ് എട്ടുപേർക്ക് പരിക്കേറ്റു. കൊടക്കാട്ട് കണ്ടി കുമാരൻ (75), കുനിയിൽ രവിത (30), വമ്മേര ഫജർ (9), മണിയോത്ത് സാബിത്ത് (എട്ട്), കളരിപറമ്പത്ത് പൂക്കോയ (62), മറിയുമ്മ പാരഡൈസ് (68), സലിം ചാലിയാട്ട് (42), അശ്വിൻ കുനിയിൽ (അഞ്ച്) എന്നിവർക്കാണ് പരിക്കേറ്റത്. അഞ്ചുപേരെ തലശ്ശേരി ജനറൽ ആശുപത്രിയിലും രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് കോറോത്ത് റോഡിൽ തെരുവുനായ് കണ്ണിൽകണ്ടവരെയൊക്കെ ആക്രമിച്ചത്. മദ്റസ വിട്ടുപോകുന്ന കുട്ടികളെയാണ് ആദ്യം ആക്രമിച്ചത്. കൈക്കും കാലിനുമാണ് മിക്ക കുട്ടികൾക്കും പരിക്കേറ്റത്. ഇതിനുശേഷം മറ്റുള്ളവരെയും നായ് ആക്രമിക്കുകയായിരുന്നു. അഴിയൂർ കോറോത്ത് റോഡ് ഭാഗങ്ങളിലെ രൂക്ഷമായ തെരുവുനായ് ശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.