പെരിങ്ങത്തൂർ: 'ഒരുപിടി അരി അരവയർ നിറക്കാൻ' പദ്ധതി കരിയാട് നമ്പ്യാർസ് ഹയർസെക്കൻഡറി എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിൽ തുടങ്ങി. വിദ്യാർഥികൾ കൂട്ടായി അവരവരുടെ വിഹിതമായി നൽകുന്ന അരി സമാഹരിച്ച് കരിയാട് ദേശത്തെ അർഹരായവരെ കണ്ടെത്തി നൽകുന്ന പത്തായം പദ്ധതിയുടെ തുടർപ്രവർത്തനമാണിത്. പരിപാടിയുടെ ഭാഗമായി വടകര എയ്ഞ്ചൽസുമായി സഹകരിച്ച് പ്രഥമശുശ്രൂഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചൊക്ലി എസ്.ഐ ഇ.വി. ഫായിസ് അലി ഉദ്ഘാടനംചെയ്തു. പ്രോഗ്രാം ഓഫിസർ ബി. കൈലാസ് അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.