ഉപേക്ഷിച്ച സ്വകാര്യബസ്​ ഗതാഗതത്തിന് തടസ്സമാകുന്നു

കൂത്തുപറമ്പ്: കൂത്തുപറമ്പ്--തലശ്ശേരി റൂട്ടിൽ ഉപേക്ഷിക്കപ്പെട്ട സ്വകാര്യബസ് ഗതാഗതത്തിന് തടസ്സമാകുന്നു. പാറാൽ പെട്രോൾപമ്പിന് സമീപത്താണ് വർഷങ്ങളായി സ്വകാര്യബസ് നിർത്തിയിട്ടിട്ടുള്ളത്. യന്ത്രത്തകരാറിനെ തുടർന്ന് പാതയോരത്ത് നിർത്തിയിട്ടിരുന്ന ബസ് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. കൂത്തുപറമ്പ്--തലശ്ശേരി റൂട്ടിൽ സർവിസ് നടത്തിയിരുന്ന KL 13 J 4143 നന്ദനം ബസാണ് പാറാൽ പെട്രോൾപമ്പിന് സമീപത്ത് വഴിമുടക്കിയായി നിലകൊള്ളുന്നത്. ഏതു സമയവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പാതയിൽ ബസ് നിർത്തിയിട്ടതിനെ തുടർന്ന് മറ്റു വാഹനങ്ങൾക്ക് പാർക്ക്ചെയ്യാനോ കാൽനട യാത്രക്കാർക്ക് പോകാനോ സാധിക്കാത്ത സാഹചര്യമാണ്. കെ.എസ്.ടി.പി പദ്ധതിയുടെ ഭാഗമായുള്ള റോഡ് വികസനത്തിനും ബസ് തടസ്സമാകുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കൂറ്റൻ പൈപ്പ്ലൈനിന് കഴിഞ്ഞദിവസം ഈ ഭാഗത്ത് കുഴിയെടുത്തിരുന്നു. എന്നാൽ, റോഡരികിൽ ബസുള്ളതുകാരണം വാഹനങ്ങൾ പോകുന്ന ഭാഗത്തുകൂടെയാണ് കുഴിയെടുത്തിട്ടുള്ളത്. വാഹനഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നതരത്തിൽ ഉപേക്ഷിച്ച ബസ് മാറ്റണമെന്ന ആവശ്യം ശക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.