ബൽറാം ഗാന്ധിജിയുടെ ആത്മകഥ വായിക്കണം -^എം.എ. ബേബി

ബൽറാം ഗാന്ധിജിയുടെ ആത്മകഥ വായിക്കണം --എം.എ. ബേബി തലശ്ശേരി: എ.കെ.ജിയെക്കുറിച്ച് വി.ടി. ബൽറാം എം.എല്‍.എ നടത്തിയ പരാമര്‍ശങ്ങളോട് രാഹുല്‍ ഗാന്ധിയും എ.കെ. ആൻറണിയും പ്രതികരിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. തലശ്ശേരിയിൽ സി.പി.എം നേതൃത്വത്തിലുള്ള വടവതി വാസു പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്ര മഠയന്‍മാരാണോ കോണ്‍ഗ്രസിലുള്ളതെന്ന് ബേബി ചോദിച്ചു. എ.കെ.ജിയുടെ ജീവിതം തുറന്ന പുസ്തകമാണ്. നെഹ്‌റു പോലും ആദരിച്ച നേതാവാണ് അദ്ദേഹം. എ.കെ.ജിയുടെ വാക്കുകള്‍ക്ക് നെഹ്‌റു പാര്‍ലമ​െൻറില്‍ എന്നും ചെവികൊടുക്കുകയും മറുപടി നല്‍കുകയും ചെയ്തിരുന്നു. മാര്‍ക്‌സും ജെന്നിയും തമ്മിലുള്ളതിന് സമാനമായ ബന്ധമാണ് എ.കെ.ജിയും സുശീലയും തമ്മിലുണ്ടായിരുന്നത്. ബൽറാം, ഗാന്ധിജിയുടെ ആത്മകഥ വായിക്കണം. മാര്‍ക്‌സിനൊപ്പം പ്രവര്‍ത്തകര്‍ അംബേദ്കറെയും വായിക്കണമെന്നും ബേബി പറഞ്ഞു. പ്രഫ. എം.എം. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. എ.എൻ. ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.സി. പവിത്രന്‍, വി.കെ. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.