ഇഷ്​ടം ഡിറ്റക്​ടീവ്​ നോവലുകളെന്ന്​ എ.എസ്​.പി ചൈത്ര തെരേസ ജോൺ

തലശ്ശേരി: 'വായനയാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. ഡിറ്റക്ടീവ് നോവലുകൾ കിട്ടാവുന്നിടത്തോളം വായിക്കും. വായനയിൽ കൂടിയാണ് പല അറിവുകളും ലഭിക്കുന്നത്. കുട്ടിക്കാലം മുതൽ വായനശീലം വളർത്തണം' പറയുന്നത് തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോൺ. തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിൽ വ്യക്തിത്വ വികസന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കുട്ടികളോട് സംസാരിക്കാൻ എനിക്ക് ഏറെ താൽപര്യമാണ്. കുട്ടികളോട് സ്വന്തം അനുഭവങ്ങൾ പങ്കിടുന്നതി​െൻറ ത്രില്ല് മറ്റൊന്നിനോടും കിട്ടില്ല. കണ്ണൂർ ജില്ല പറഞ്ഞുകേട്ടത് പോലെയല്ല. മര്യാദയുള്ളവരും പറഞ്ഞാൽ എന്തും മനസ്സിലാക്കാനുള്ള കഴിവുള്ളവരുമാണ് ഇവിടത്തുകാർ. അതുകൊണ്ടുതന്നെ തനിക്ക് ഇവിടെ േജാലി ചെയ്യുന്നതിനോട് മാനസിക പ്രയാസങ്ങളൊന്നും ഉണ്ടാവില്ലെന്ന വിശ്വാസമുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം തന്നെയാണ് ജോലി ചെയ്യുന്നതിന് അനുേയാജ്യമെന്നും എ.എസ്.പി പറഞ്ഞു. കുട്ടികളുടെ ചോദ്യങ്ങൾക്ക് അവർ മറുപടി നൽകി. പി.ടി.എ പ്രസിഡൻറ് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡൻറ് എം. സൗജത്ത് ടീച്ചർ, എസ്.എം.സി ചെയർമാൻ അഡ്വ. കെ.വി. മനോജ് കുമാർ, ഹെഡ്മാസ്റ്റർ കെ. രമേശൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. ശശിധരൻ കുനിയിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. പ്രസാദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.