മുഴപ്പിലങ്ങാട് ലോറി അപകടം: പെയിൻറ് അവശിഷ്​ടങ്ങൾ ബീച്ചിൽ കുഴിച്ചിട്ടതിൽ ആശങ്ക

മുഴപ്പിലങ്ങാട്: കഴിഞ്ഞദിവസം മുഴപ്പിലങ്ങാട് ടോൾബൂത്തിനടുത്ത് കത്തിയമർന്ന പെയിൻറ് ലോറിയിലെ ബാക്കിവന്ന അവശിഷ്ടങ്ങൾ മുഴപ്പിലങ്ങാട് ബീച്ചിൽ കുഴിച്ചുമൂടിയതിൽ പ്രദേശവാസികൾക്ക് ആശങ്ക. കുളം ബസാർ ബീച്ച് റോഡിലെ പൊതുശ്മശാനത്തിന് സമീപം ആളുകൾ അധികം താമസമില്ലാത്ത കാടുപിടിച്ച പ്രദേശം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആഴമേറിയ കുഴിയെടുത്താണ് അവശിഷ്ടങ്ങൾ കുഴിച്ചിട്ടത്. കത്തിക്കരിഞ്ഞ പെയിൻറ് ഡബ്ബകളാണെങ്കിലും ഇവ പ്രദേശത്ത് മലിനീകരണ ഭീഷണിയും ആരോഗ്യപ്രശ്നവും ഉണ്ടാക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. എന്നാൽ, മാലിന്യം കുഴിച്ചുമൂടിയതി​െൻറ പേരിൽ പ്രദേശത്ത് പ്രയാസങ്ങളൊന്നും നേരിടേണ്ടിവന്നിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ് പറഞ്ഞു. പെയിൻറുമായി ബന്ധപ്പെട്ട രാസവസ്തുക്കളുടെ മണംപോലും പുറത്തുവരാത്ത രൂപത്തിലാണ് ഇവ മൂടിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഴക്കാലമായാൽ പ്രദേശത്തെ കിണറുകൾക്ക് രാസവസ്തുക്കൾ ഭീഷണിയാകുമെന്നും ശുദ്ധജലത്തിന് പ്രയാസം നേരിടുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.