വളപട്ടണം പൊലീസ് സ്​റ്റേഷനിൽ ആഹ്ലാദനിറവ് സന്തോഷത്തിൽ പങ്കുചേരാൻ ഉത്തരമേഖല ഡി.ജി.പി നേരിട്ടെത്തി

വളപട്ടണം: രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട വളപട്ടണം സ്റ്റേഷനിൽ ആഹ്ലാദനിറവ്. ആഹ്ലാദത്തിൽ പങ്കുചേരാൻ ഉത്തരമേഖല ഡി.ജി.പി രാജേഷ് ധിവാൻ വളപട്ടണം സ്റ്റേഷനിലെത്തി. തിങ്കളാഴ്ച ഉച്ചയോടെ ഉത്തരമേഖല ഐ.ജി മഹിപാൽ യാദവ്, ജില്ല പൊലീസ് മേധാവി ശിവവിക്രം, തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോൺ എന്നിവരോടൊപ്പമാണ് ഡി.ജി.പിയെത്തിയത്. കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ, ഇരിട്ടി ഡിവൈ.എസ്‌.പി പ്രജീഷ് തോട്ടത്തിൽ, കണ്ണൂർ ടൗൺ സി.െഎ രത്‌നകുമാർ എന്നിവരുമുണ്ടായിരുന്നു. രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകളിൽ ഒന്നായി ഉയരാൻ പങ്കുവഹിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് മികച്ച സേവനത്തിനുള്ള അംഗീകാരം ലഭിക്കുന്നതിനാവശ്യമായ പരിഗണനക്ക് സർക്കാറിലേക്ക് അപേക്ഷ സമർപ്പിക്കുമെന്ന് ഉത്തരമേഖല ഡി.ജി.പി പറഞ്ഞു. വിവിധ കേസുകളിൽ പിടിക്കപ്പെതും ഉപയോഗശൂന്യവുമായ വാഹനങ്ങളുൾപ്പെടെ സ്റ്റേഷൻ പരിസരത്തുനിന്ന് നീക്കംചെയ്യാൻ ജില്ല പൊലീസ് മേധാവിക്ക് അദ്ദേഹം നിർദേശം നൽകി. രാവിലെ 10.30ന് എത്തുമെന്ന് അറിയിച്ച ഡി.ജി.പി ഉച്ചയോടെയാണ് എത്തിയതെങ്കിലും സ്റ്റേഷനിൽ ഏറെനേരം ചെലവഴിച്ചാണ് തിരിച്ചുപോയത്. എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പ്രബേഷൻ എസ്.ഐ അനീഷ്, അഡീഷനൽ എസ്.ഐമാരായ ഭാസ്കരൻ, നെൽസൺ നിക്കോളസ്, എം. രവി എന്നിവരോടൊപ്പം സ്റ്റേഷനിലെ എല്ലാ പൊലീസുകാരും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചതിന് ശേഷം സ്റ്റേഷൻ ഓഫിസിലെത്തി കേക്ക് മുറിച്ചതിനുശേഷം മധുരം കഴിച്ച് പൊലീസുകാരുടെ അഭ്യർഥന മാനിച്ച് പൊലീസുകാർക്കൊപ്പം ഫോട്ടോയെടുപ്പും കഴിഞ്ഞാണ് ഡി.ജി.പി മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.