മയ്യിൽ: സാമൂഹികപ്രവർത്തകനായിരുന്ന എൻ. ഉണ്ണികൃഷ്ണെൻറ സ്മരണക്കായി തായംപൊയിൽ സഫ്ദർ ഹശ്മി സ്മാരക ഗ്രന്ഥാലയം ഏർപ്പെടുത്തിയ രണ്ടാമത് എൻ. ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം മുതിർന്ന കമ്യൂണിസ്റ്റ് നേതാവും ഗ്രന്ഥശാല പ്രവർത്തകനുമായ ചെറുപഴശ്ശിയിലെ എ.വി. ഗോപാലൻ നമ്പ്യാർക്ക് ----------(എ.വി). 5000 രൂപയും ശിൽപവും ഉൾപ്പെടുന്ന പുരസ്കാരം 14ന് വൈകീട്ട് ആറിന് തായംപൊയിലിൽ ചേരുന്ന എൻ. ഉണ്ണികൃഷ്ണൻ -സഫ്ദർ ഹശ്മി അനുസ്മരണ സമ്മേളനത്തിൽ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം സമ്മാനിക്കും. ലൈബ്രറി കൗൺസിൽ ജില്ല എക്സിക്യൂട്ടിവ് അംഗം യു. ജനാർദനൻ അധ്യക്ഷതവഹിക്കും. ഡോ. കലാമണ്ഡലം ലത 30ാം വാർഷികാഘോഷം ഉദ്ഘാടനംചെയ്യും. തുടർന്ന് പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സ് അവതരിപ്പിക്കുന്ന കുരുക്ഷേത്ര നൃത്തസമന്വയം അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.