ഉരുവച്ചാൽ: ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച വിവരങ്ങൾ കമ്പ്യൂട്ടർവത്കരിക്കുന്നതിെൻറ ഭാഗമായി ശിവപുരം വില്ലേജിൽ ഭൂമി ഉടമസ്ഥരുടെ വിശദവിവരങ്ങൾ നിശ്ചിത ഫോറത്തിൽ താഴെപറയുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്തി സ്വീകരിക്കും. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് ക്യാമ്പ് പ്രവർത്തിക്കുക. 10ന് മാലൂർ പ്രഭാത് ആർട്സ് ക്ലബ് ഓഡിറ്റോറിയം (മാലൂർ ദേശം). 12ന് കെ.പി.ആർ നഗർ പഞ്ചായത്ത് ഓഡിറ്റോറിയം (മാലൂർ ദേശം). 16ന് കോളാരി എൽ.പി സ്കൂൾ (ശിവപുരം ദേശം). 17ന് ഗവ. എൽ.പി.സ്കൂൾ ശിവപുരം (ശിവപുരം ദേശം). 19ന് കുണ്ടേരിപ്പൊയിൽ വായനശാല (കുണ്ടേരിപ്പൊയിൽ, കരിവെള്ളൂർ ദേശങ്ങൾ). 22ന് ഗവ. എൽ.പി മുതുകുറ്റിപ്പൊയിൽ (മള്ളന്നൂർ ദേശം). 23ന് പട്ടാരി എ.കെ.ജി വായനശാല (കാഞ്ഞിലേരി ദേശം). 24ന് ശിവപുരം വില്ലേജ് ഓഫിസ് (കാഞ്ഞിലേരി ദേശം). വില്ലേജ് ഓഫിസിൽനിന്നും അപേക്ഷ സ്വീകരിക്കുന്ന കേന്ദ്രങ്ങളിൽനിന്നും ഫോറങ്ങൾ സൗജന്യമായി ലഭിക്കും. ആധാർ കോപ്പി, 2017--18 വർഷത്തെ നികുതിരസീതിെൻറ കോപ്പി, ഭൂമിയുടെ അസ്സൽരേഖ എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. വിവാഹം ഉരുവച്ചാൽ: മാലൂർ എരട്ടേങ്ങൽ കുമ്പോട്ടിക്കുന്നിനു സമീപം അഞ്ജനത്തിൽ കാരായി വിജയെൻറയും കാർത്തികയുടെയും മകൻ വിപിനും മെരുവമ്പായി അഭിന നിവാസിൽ ആലക്കണ്ടി അശോകെൻറയും വി. പ്രസന്നയുടെയും മകൾ അഭിനയും വിവാഹിതരായി. .................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.