ഓഫിസ് കെട്ടിടോദ്​ഘാടനം

ഉരുവച്ചാൽ: തൃക്കടാരിപ്പൊയിൽ റബർ കർഷകസംഘം ഒാഫിസ് കെട്ടിടം മാലൂർ പഞ്ചായത്ത് പ്രസിഡൻറ് പി. അശോകൻ ഉദ്ഘാടനംചെയ്തു. ഡിപ്പോ പി.കെ. രതീഷ് ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡൻറ് കെ. സുകുമാരൻ അധ്യക്ഷതവഹിച്ചു. റബർ ബോർഡ് ഡെപ്യൂട്ടി പ്രൊഡക്ഷൻ കമീഷണർ കെ.പി. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. റബർ കർഷകരായ എൻ. നാരായണി, എൻ. കരുണാകരൻ എന്നിവരെ ആദരിച്ചു. റബർ ബോർഡ് ഫീൽഡ് ഓഫിസർ കെ. ജയചന്ദ്രൻ ക്ലാസെടുത്തു. പഞ്ചായത്തംഗം ഷാജി ശശീന്ദ്രൻ, മാലൂർ റബർ ഉൽപാദക സംഘം പ്രസിഡൻറ് കെ.കെ. കുഞ്ഞിക്കണ്ണൻ, ചിറ്റാരിപ്പറമ്പ് റബർ ഉൽപാദക സംഘം പ്രസിഡൻറ് പി. ബാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.