ഇരിക്കൂർ: ജില്ല കിഡ്സ് ഫെസ്റ്റ് ബുധനാഴ്ച പെടയങ്കോട് അൽബിർറ് പ്രീ സ്കൂളിൽ നടക്കും. ജില്ലയിലെ 11 സ്കൂളുകളിൽ നിന്നായി 300 കുട്ടികൾ മത്സരത്തിനായി എത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. രാവിലെ 10 മണിക്ക് കണ്ണൂർ അസി. കലക്ടർ കെ. ആസിഫ് ഉദ്ഘാടനം ചെയ്യും. സി.വി.കെ. അബൂബക്കർ, എൻ.വി. ഹുസൈൻ ഹാജി, കെ. മൻസൂർ മാസ്റ്റർ, --------------ദ് ദാരിമി, എം.പി ഹനീഫ, ഒ.എൻ.വി. ഫായിസ് എന്നിവർ പരിപാടികൾ വിശദീകരിച്ചു. ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനം ഇരിക്കൂർ: പെരുവളത്തുപറമ്പ് റഹ്മാനിയ ഓർഫനേജ് എ.എൽ.പി സ്കൂളിൽ ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനം കെ.സി. ജോസഫ് എം.എൽ.എ നിർവഹിച്ചു. ഡോക്ടറേറ്റ് നേടിയ പൂർവ വിദ്യാർഥി ധനേഷിനെ അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് കെ.എം. ഹംസ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ പി.പി. ശ്രീജൻ, ബി.പി.ഒ ടി.വി. പവിത്രൻ, കെ. അബ്ദുസലാം ഹാജി, കെ.പി. അബ്ദുൽ അസീസ് മാസ്റ്റർ എന്നിവർ അവാർഡ് വിതരണം ചെയ്തു. സലീം ഫൈസി ഇർഫാനി, കെ.കെ. മേമി ഹാജി, കെ. മൻസൂർ മാസ്റ്റർ, കെ.കെ. അബ്ദുറസാഖ്, കെ. മുനീർ മാസ്റ്റർ, സി.കെ. മുഹമ്മദ്, എം. സഫീറ, കെ. ജമീല, എൻ.കെ. സുലൈഖ, പി. ജമാൽ, കെ.ടി. കരീം മാസ്റ്റർ, സി.സി. ഹിദായത്ത്, കെ. ജുവൈരിയത്ത് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പി. ആയിഷ സ്വാഗതവും കെ. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.