കേളകം: ആറളം വന്യജീവി സേങ്കതത്തിലേക്കുള്ള ശലഭ ദേശാടനം വർധിക്കുന്നു. പശ്ചിമഘട്ട മലനിരകളിൽ നിന്നും കുടക് വനമേഖലകളിൽ നിന്നുമാണ് ദേശാടന ശലഭങ്ങൾ ആറളം വന്യജീവി സങ്കേതത്തിൽ എത്തുന്നത്. ആറളം വനമേഖല അതിർത്തിയിലെ ചീങ്കണ്ണിപ്പുഴയോരത്തേക്ക് തൂവെള്ള നിറത്തിലുള്ള കോമൺ ആൽബേട്രാസ് ശലഭങ്ങൾ പ്രവഹിക്കുകയാണ്. ശലഭ ദേശാടനത്തോടനുബന്ധിച്ച് എല്ലാ വർഷവും ആറളം വന്യജീവി സേങ്കതത്തിൽ വനം വകുപ്പിെൻറയും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ചിത്രശലഭ ദേശാടന പഠന ക്യാമ്പ് നടത്താറുണ്ട്. ഇൗ വർഷത്തെ ക്യാമ്പ് ഈ മാസം 12 മുതൽ 14 വരെ നടക്കുമെന്ന് ആറളം വന്യജീവി സങ്കേതം അസി. വാർഡൻ വി. മധുസൂദനൻ അറിയിച്ചു. 17 കൊല്ലമായി നടത്തിയ ചിത്രശലഭ പഠന -നിരീക്ഷണ ക്യാമ്പിൽ ആറളം വനമേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 245 ഇനം ചിത്രശലഭങ്ങളെ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറോളം നിരീക്ഷകർ ഇക്കൊല്ലവും ക്യാമ്പിൽ പെങ്കടുക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.