എടൂര്‍: ഡിവൈന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിെൻറ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഉത്തരമേഖല (ഓപണ്‍ കേരള) വോളിബാള്‍ മത്സരം 22 മുതല്‍ 28 വരെ എടൂര്‍ സെൻറ് മേരീസ് ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. തലശ്ശേരിയുടെ പ്രഥമ ബിഷപ് സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ സ്വര്‍ണക്കപ്പിനും എടൂര്‍ കുടിയേറ്റ ജൂബിലിയുടെ സ്മരണക്കായി ഏര്‍െപ്പടുത്തിയ വെള്ളിക്കപ്പിനും വേണ്ടിയുള്ള മത്സരത്തിൽ വിവിധ ടീമുകള്‍ക്കായി സംസ്ഥാന, ദേശീയ, രാജ്യാന്തര താരങ്ങൾ അണിനിരക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജില്ല വോളിയില്‍ യുവധാര പടപ്പേങ്ങാട് തളിപ്പറമ്പ്, വോളി ബ്രദേഴ്സ് പരിക്കളം, അര്‍ജുന പന്നിയോട്, ബ്രദേഴ്‌സ് നിടുകുളം, സിക്‌സസ് എടൂര്‍, ക്രസൻറ് പാലോട്ടുപള്ളി, തപസ്യ വീര്‍പ്പാട്, ഫൈറ്റേഴ്‌സ് ശ്രീകണ്ഠപുരം എന്നിവര്‍ മത്സരിക്കും. ഓപണ്‍ കേരള ടൂര്‍ണമെൻറില്‍ ശ്രീനാരായണ വീര്‍പ്പാട്, ഫൈറ്റേഴ്‌സ് പാണപ്പുഴ, പാരഡൈസ് പരപ്പ, എ.ആര്‍ വോളി ടീം കൊല്ലം, വൈറ്റ് ലിങ്ക്‌സ് വയനാട്, യുവധാര പട്ടാന്നൂര്‍, ഡിവൈന്‍ എടൂര്‍, സിക്‌സേഴ്‌സ് തിരുവനന്തപുരം എന്നീ ടീമുകള്‍ മത്സരിക്കും. സംഘാടകസമിതി ഓഫിസ് എടൂര്‍ ബസ്സ്റ്റാൻഡിന് സമീപം രക്ഷാധികാരി ഫാ. ആൻറണി മുതുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഡോ. എം.ജെ. മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെന്നിച്ചന്‍ മഠത്തിനകം, ട്രഷറര്‍ റോബര്‍ട്ട് പാംബ്ലാനി, സംഘാടകസമിതി ചെയര്‍മാന്‍ പി.വി. ജോസഫ്, കണ്‍വീനര്‍ വിപിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.