തടയണ നിർമിച്ചു

പേരട്ട: കനത്ത വരള്‍ച്ചയില്‍ ഗ്രാമത്തിലുണ്ടാകുന്ന ജലക്ഷാമത്തിന് പരിഹാരം കാണാന്‍ തടയണ നിര്‍മാണവുമായി സ്വാശ്രയസംഘം. പേരട്ട ഗ്രാമജ്യോതി സ്വാശ്രയസംഘമാണ് വാലങ്കരി തോട്ടില്‍ അഞ്ചിടത്തായി തടയണ നിര്‍മിച്ചത്. ഇരുപത്തഞ്ചോളം അംഗങ്ങൾ പങ്കെടുത്തു. മേഖലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ജലക്ഷാമമാണ് ഇത്തവണ തടയണ നിര്‍മാണത്തിന് ഇവരെ മുന്നിട്ടിറക്കിയത്. വെള്ളം തോട്ടില്‍ ഉയര്‍ന്നത് മേഖലയിലെ ഇരുനൂറോളം കുടുംബങ്ങള്‍ക്ക് ഗുണകരമാകും. സംഘം പ്രസിഡൻറ് കെ.എം. െജയിംസ്, സെക്രട്ടറി ബേബി, സാം തോമസ്, ബേബി കളരിക്കൽ, എം. പ്രകാശൻ, കെ. ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.